ഷാര്ജകപ്പ് : ഇന്ത്യ ഇന്ന് സിംബാബ്വെയ്ക്കെതിരേ
ഷാര്‍ജ: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ടില്‍ ഒക്ടോബര്‍ 26 വ്യാഴാഴ്ച ഇന്ത്യ സിംബാബ്വെയെ നേരിടും. ഇത് ഇന്ത്യയുടെ മൂന്നാമത്തെ ലീഗ് മത്സരമാണ്. രണ്ട് കളികളില്‍ ഒരു ജയവും ഒരു പരാജയവുമായി നില്ക്കുന്ന ഇന്ത്യ വ്യാഴാഴ്ചത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഫൈനല്‍സാധ്യതകള്‍ വര്‍ധിക്കും. ഒക്ടോബര്‍ 27 വെള്ളിയാഴ്ച ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം.
ഫൈനല്‍ മോഹങ്ങളുമായി കളിക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് വേണ്ടി രണ്ട് പ്രധാന കളിക്കാര്‍ ഇന്ന് കളിക്കില്ല. മാസ്റ്റര്‍ ബാറ്റ്സ്മാന് രാഹുല്‍ദ്രാവിഡും പ്രധാന സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയും പരിക്കേറ്റതിനാല്‍ പുറത്തിരിക്കുകയാണ്.
സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ രാഹുല്‍ദ്രാവിഡിന്റെ മികച്ച ബാറ്റിാംയിരുന്നു ഇന്ത്യയെ മാന്യമായ സംകോറില് എത്തിച്ചത്. ദ്രാവിഡിനു പകരം പുതുമുഖതാരം മുഹമ്മദ് ഖയ്ഫ് കളിക്കും. കുംബ്ലയ്ക്ക് പകരം സുനില്‍ ജോഷിയാണ് ടീമില്‍.