ജ്യോതി ബസു നവംബര്‍ ആദ്യം വിരമിക്കും
കല്‍ക്കത്ത: നവംബര്‍ ആദ്യ ആഴ്ചയില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു. ഒക്ടോബര്‍ 27 വെള്ളിയാഴ്ചയാണ് ബസു തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
അനാരോഗ്യം മൂലമാണ് താന്‍ വിരമിക്കുന്നതെന്ന് ബസു അറിയിച്ചു. വിരമിക്കല്‍ കാര്യം ഒക്ടോബര്‍ 28 ശനിയാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സംസ്ഥാനത്തിന് പുതിയൊരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം നവംബര്‍ ആദ്യം തന്നെ അധികാരമേല്‍ക്കമെന്നും ബസു വാര്‍ത്താലേഖകരെ അറിയിച്ചു. ഗവര്‍ണറുടെ ഉപദേശപ്രകാരം പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കായി ഏറ്റവുമടുത്ത തീയതി കണ്ടെത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ബസു ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് ബസു വ്യക്തമാക്കി. മരണം വരെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കും.
കഴിഞ്ഞ 23 കൊല്ലമായി ബംഗാളില്‍ ഇടതുമുന്നണി അധികാരത്തിലാണെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ബസു പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ 23 വര്‍ഷം പ്രവര്‍ത്തിച്ചുവെന്നതല്ല, 23 കൊല്ലം ഇടതുമുന്നണി തന്നെ അധികാരത്തിലേറിയെന്നതാണ് പ്രധാനമെന്ന് ബസു പറഞ്ഞു. ലോകത്തിലൊരിടത്തും ഇതു പോലെ ഒരു മുന്നണി 23 കൊല്ലം അധികാരത്തിലിരിക്കുന്നത് കാണാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications