ബുദ്ധദേബ്് ഭട്ടാചാര്യ ബംഗാള്‍ മുഖ്യമന്ത്രിയാകും
കല്‍ക്കത്ത: ഉപമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ആയിരിക്കും പശ്ചിമ ബംഗാളില്‍ ജ്യോതി ബസുവിന്റെ പിന്‍ഗാമി. നവംബര്‍ ആറിന് ബസു ഔദ്യോഗികമായി വിരമിക്കും. അന്ന് തന്നെ ഭട്ടാചാര്യ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഒകംടോബര്‍ 27 വെള്ളിയാഴ്ച പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതാണിത്. ജ്യോതി ബസുവിനെ ഇടതുമുന്നണി ചെയര്‍മാനാക്കുന്ന കാര്യം ഒക്ടോബര്‍ 28 ശനിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് വിരമിച്ചെങ്കിലും വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുക ബസു തന്നെയായിരിക്കുമെന്ന് സി പി എം വൃത്തങ്ങള്‍ വെളിപ്പെടുത്തി.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടുക ബുദ്ധദേബ് ഭട്ടാചാര്യയെത്തന്നെയായിരിക്കും.












Click it and Unblock the Notifications