യു പി യില്‍ ഒരു കുടുംബത്തിലെ 26 പേര്‍ മുങ്ങി മരിച്ചു
ഖത്തീമ(ഉത്തര്‍പ്രദേശ്): നൈനിറ്റാളിനടുത്ത് ഒരു കുടുംബത്തിലെ 26 പേര്‍ മുങ്ങി മരിച്ചു. തീര്‍ത്ഥാടനത്തിനു പോയ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാക്റ്റര്‍ ലോറി കനാലിലേക്കു മറിഞ്ഞാണ് ദുരന്തമുണ്ടായത്.
നൈനിറ്റാളില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെ ഖത്തീമയിലാണ് ഒക്ടോബര്‍ 26 വ്യാഴാഴ്ച അപകടമുണ്ടായതെന്ന് പൊലീസ് ഒക്ടോബര്‍ 27 വെള്ളിയാഴ്ച വെളിപ്പെടുത്തി. തീര്‍ത്ഥാടക സംഘത്തില്‍ 37 പേര്‍ ഉണ്ടായിരുന്നു. ലക്ഷ്മിപൂര്‍ ഖേരിയിലെ മൈലാനി ഗ്രാമത്തില്‍ നിന്നും അടുത്തുള്ള ഉദ്ദംസിംഹ് നഗര്‍ ജില്ലയിലെ നനക്മാതയെന്ന തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കു പോകുകയായിരുന്നു ഇവര്‍.
11 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായും നാല് പേരുടെ മൃതദേഹം വീണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മരിച്ചവരില്‍ ഒമ്പത് കുട്ടികളും എട്ട് സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉള്‍പ്പെടുന്നു. കനാലിന് സമീപം ഉറങ്ങുകയായിരുന്ന ഒരു മീന്‍പിടുത്തക്കാരനാണ് 11 പേരെ രക്ഷിച്ചത്.












Click it and Unblock the Notifications