Get Updates
Get notified of breaking news, exclusive insights, and must-see stories!

മേധയുടെ സമരം മൂന്നാംദിവസത്തിലേയ്ക്ക്

ഭോപാല്‍: സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പണി പുനരാരംഭിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ നടത്തുന്ന നിരാഹാര സമരം ഒക്ടോബര്‍ 27 വെള്ളിയാഴ്ച മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഹിന്റെ വസതിക്കു സമീപം മേധയും മറ്റ് ഏഴ് എന്‍ ബി എ പ്രവര്‍ത്തകരും ഒക്ടോബര്‍ 25 ബുധനാഴ്ചയാണ് നിരാഹാരം തുടങ്ങിയത്.

സുപ്രീം കോടതി വിധിയോടും അതേത്തുടര്‍ന്ന് ഒക്ടോബര്‍ 31 ന് അണക്കെട്ട് പണി പുനരാരംഭിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തോടുമുള്ള പ്രതിഷേധ സൂചകമായി നര്‍മദാ തീരത്തെ ജനങ്ങള്‍ ഒക്ടോബര്‍ 26 വ്യാഴാഴ്ച ദീപാവലി ആഘോഷിച്ചില്ല.

ഇതിനിടെ രാജ്യത്തെ ഖനനപ്രവര്‍ത്തനങ്ങള്‍ മൂലം വീടും സ്വത്തും നഷ്ടമായ ജനങ്ങളുടെ വിവിധ സംഘടനകള്‍ നര്‍മദാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇത്തരം 120 സംഘടനകളുടെ ഐക്യവേദിയായ മൈന്‍സ് ,മിനറല്‍സ് ആന്‍ഡ് പീപ്പിള്‍ നേതാക്കള്‍ നര്‍മദാവാലിയിലെ ജനങ്ങളുടെ സമരത്തിന് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+