കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ രാഷ്ട്രപതിഭരണം വേണം:ആര്‍ എസ് എസ്

  • By Staff
Google Oneindia Malayalam News

വിശാഖപട്ടണം: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് ആര്‍എസ് എസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നാരോപിച്ചാണ് ഒക്ടോബര്‍ 27 വെള്ളിയാഴ്ച ആര്‍എസ്എസ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ഏറ്റവുമനുയോജ്യമായ സംസ്ഥാനം ബംഗാളാണെന്ന് ആര്‍ എസ്എസ് വക്താവ് എം.ജി.വൈദ്യ പ്രസ്താവിച്ചു. തങ്ങളുടെ രാഷ്ട്രീയത്തില്‍പെടാത്ത ആളുകള്‍ക്കെതിരേ ബംഗാളില്‍ ഇടതുപക്ഷ അനുഭാവികള്‍ അക്രമം അഴിച്ചുവിടുകയാണെന്നും ആര്‍എസ്എസ് ആരോപിച്ചു. ബിജെപി , തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്ത് ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണ്.

പശ്ചിമബംഗാളിലെ ക്രമസമാധാനത്തകര്‍ച്ചയില്‍ മൂന്ന് ദിവസമായി വിശാഖപട്ടണത്ത് നടന്ന ആര്‍ എസ് എസ് ദീപാവലി ശിബിരം ഉത്കണ്ഠ പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X