കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ പടക്കമേറ്
കൊച്ചി: കോണ്‍ഗ്രസ് നേതാവും കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ വി.ജെ.ഹൈസിന്തിന്റെ വീടിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ പടക്കമേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഹുസൈന്‍ (42) എന്നയാളുടെ തലയ്ക്കും കൈകള്‍ക്കുമാണ് പരിക്കേറ്റത്.
കരുവേലിപ്പടി സോനച്ചാല്‍ റോഡിലുള്ള വസതിക്ക് നേരെ വെളുപ്പിന് അഞ്ചരയ്ക്കാണ് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഹുസൈന്റെ കരച്ചില്‍ കേട്ടാണ് താന്‍ പുറത്തുവന്നതെന്ന് ഹൈസിന്ത് പറഞ്ഞു. ഈ സമയം വീടിന് പടിഞ്ഞാറ് ഭാഗത്തുള്ള വഴിയിലൂടെ രണ്ട് പേര്‍ ഓടുന്നത് കണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫ്ലൈയിംഗ് സ്ക്വാഡ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.












Click it and Unblock the Notifications