ബസിലെ ഇന്റര്‍വ്യു; വിദ്യാര്‍ത്ഥിനികള്‍ സമരം നടത്തി
കോഴിക്കോട് : സ്വകാര്യ ബസിലെ കിളി കളുടെ ഇന്റര്‍വ്യു ശല്യത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരരംഗത്ത്.
വടക്കന്‍ കേരളത്തില്‍ പ്രധാനമായും കോഴിക്കോട്ട് വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് കിളികള്‍ എന്നറിയപ്പെടുന്ന ഡോര്‍ കീപ്പര്‍മാര്‍ കാട്ടുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 26 വ്യാഴാഴ്ച വടകര, കോഴിക്കോട് കേന്ദ്രങ്ങളില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥിനികള്‍ ധര്‍ണ്ണ നടത്തി.
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ. ബസില്‍ കയറുന്നതിന് മുമ്പ് വാതില്‍ക്കല്‍ തടഞ്ഞുനിര്‍ത്തി അനാവശ്യവും അശ്ലീലം കലര്‍ന്നതുമായ ചോദ്യങ്ങള്‍ പെണ്‍കുട്ടികളോട് ചോദിക്കുന്നത് കിളികളുടെ ക്രൂരവിനോദമായി മാറിയിരിക്കുകയാണ്.
കോഴിക്കോട്ടെ രണ്ട് സ്വകാര്യ ബസ് സ്റാന്‍ഡുകളിലും പെണ്‍കുട്ടികള്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍ കഴിയാത്തവണ്ണം കിളികളുടെ ഭാഗത്തുനിന്നും ശല്ല്യമുണ്ടാവുന്നു. ബസിനുള്ളില്‍ കയറിയാല്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ത്ഥിനികളെ ഇരിക്കാന്‍ കിളികള്‍ അനുവദിക്കാറില്ല.
കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റാന്‍ഡില്‍ നടന്ന ധര്‍ണ്ണ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.അജിത പ്രസംഗിച്ചു. വടകരയില്‍ എ.കെ.പ്രേമജം എംപി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications