Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണശ്രമത്തിനിടയില്‍ കാറും സ്കൂട്ടറും കത്തിനശിച്ചു

കൊച്ചി: മോഷണശ്രമത്തിനിടയില്‍ വീട്ടുമുറ്റത്ത് കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതികാറും സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു. തീപിടിത്തത്തില്‍ വീടിനു കേടുപാടുണ്ട്. ആര്‍ക്കും പരിക്കില്ല.

ഇടപ്പള്ളി മണിമല ക്രോസ് റോഡില്‍ വെളിയത്ത് വീട്ടില്‍ വി.ടി.ജോണിന്റെ കാര്‍പോര്‍ച്ചിലാണ് തീപിടിത്തമുണ്ടായത്. കാത്തലിക് സിറിയന്‍ ബാങ്കിന്റെ തിരുവല്ല ബ്രാഞ്ച് മാനേജരാണ് ജോണ്‍.

ഒക്ടോബര്‍ 27 വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് ജോണ്‍ പൊലീസിനോട് പറഞ്ഞു. പൊട്ടിത്തെറിയുടെ ശബ്ദവും മണവും കേട്ട് ജോണും മോളിയും എഴുന്നേറ്റ് വീടിന്റെ മുന്‍വശത്ത് വന്നെങ്കിലും വീടിനുള്ളിലേക്കും തീ പടരുന്നത് കണ്ട് പിന്നിലെ വാതില്‍ വഴി പുറത്തുകടന്ന് ബഹളം വച്ച് ആളെ കൂട്ടുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്്സ് എത്തിയെങ്കിലും വാഹനങ്ങള്‍ അപ്പോഴേക്കും ചാമ്പലായിക്കഴിഞ്ഞിരുന്നു.

മോഷണശ്രമത്തിനിടയ്ക്ക് സംഭവിച്ചതാകാം അപകടമെന്ന് പൊലീസ് പറയുന്നു. മാരുതികാറിന്റെ സൈഡ് ഗ്ലാസ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. 8000 രൂപയോളം വിലമതിക്കുന്ന വിദേശനിര്‍മിതമായ കാര്‍ സ്റീരിയോവും കാണാനില്ല. കാറിന്റെ ബാറ്ററി കണക്ഷന്‍ വേര്‍പ്പെട്ട നിലയിലും ബോണറ്റ് തുറന്ന് വെച്ച നിലയിലുമായിരുന്നു. വീടിന്റെ ആവശ്യത്തിനായി കാറിന്റെ ഡിക്കിയില്‍ വെച്ചിരുന്ന ടൈല്‍സ് കാറിലും പുറത്തുമായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

മോഷണശ്രമിത്തിനിടയ്ക്ക് അബദ്ധത്തില്‍ തീപ്പെട്ടിയോ ലൈറ്ററോ കാറിന്റെ സീറ്റില്‍ വീണ് റെക്സിന് തീപിടിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+