അലങ്കാര മത്സ്യങ്ങള്‍ക്കും വെബ്സൈറ്റ്
കൊച്ചി: കേരളത്തിലെ അലങ്കാര മത്സ്യങ്ങള്‍ക്കായി പ്രത്യേക വെബ്സൈറ്റ്. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസാണ് എന്ന ഈ സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ തനത് അലങ്കാരമത്സ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഈ സൈറ്റിലുണ്ടാകും. അലങ്കാര മത്സ്യ വ്യാപാരത്തില്‍ കേരളത്തിനും ആഗോളസ്ഥാനം നേടിയെടുക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ സൈറ്റെന്ന് ഫിഷറീസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. സി ഹൃദയനാഥന്‍ പറഞ്ഞു.
ഒക്ടോബര്‍ 27 വെള്ളിയാഴ്ച സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ടി കെ രാമകൃഷ്ണന്‍ സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അലങ്കാരമത്സ്യക്കച്ചവടത്തിനായുള്ള പരീക്ഷണ കച്ചവട കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി തുടക്കം കുറിച്ചു.
ചടങ്ങില്‍ കൊച്ചി സര്‍വകലാശാല പ്രോവൈസ് ചാന്‍സലര്‍ ഡോ. എന്‍ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ നടക്കുന്ന ഗവേക്ഷണ പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലം ജനങ്ങളിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications