പള്ളിപ്പുറം മദ്യദുരന്തം : രണ്ട് പേര്‍ മരിച്ചു
തിരുവനന്തപുരം : പള്ളിപ്പുറത്തു നിന്നും വിഷമദ്യം കഴിച്ച രണ്ട് പേര്‍ മരണമടഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 36 ആയിട്ടുണ്ട്.
പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിലെ കോണ്‍സ്റബിള്‍ ജി.വി.കെ.നായര്‍, വ്യാജമദ്യം വിറ്റ പള്ളിപ്പുറം അപ്പോളോ കോളനി സ്വദേശി കുമാര്‍ എന്നിവരാണ് ഒക്ടോബര്‍ 27 വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞത്.
ഒക്ടോബര്‍ 26 വ്യാഴാഴ്ച വൈകുന്നേരമാണ് ഇവര്‍ മദ്യം കഴിച്ചത്. ഇവിടെ നിന്നും വിഷമദ്യം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 36 പേരില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്.
ദുരന്തവുമായി ബന്ധപ്പെട്ട് അപ്പോളോ കോളനിയിലെ സജി, കുമാര്‍, മുരുകന്‍, ശിശുപാലന്‍ എന്നിവര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.












Click it and Unblock the Notifications