കണ്ണൂരില്‍ ബിജെപിക്കാരനു നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂരില്‍ ഒരു ബിജെപിക്കാരനു കൂടി ആക്രമണത്തില്‍ പരിക്കേറ്റു. തലശേരിക്കടുത്ത് പുന്നോല്‍ കുറിച്ചിയില്‍ ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ സിപിഎമ്മുകാരെന്ന് കരുതുന്ന ഒരു സംഘം നടത്തിയ ബോംബേറില്‍ ബിജെപി പ്രവര്‍ത്തകനായ അല്ലത്താന്‍ വിജേഷി(20)നാണ് പരിക്കേറ്റത്.
വിജേഷിനെ തലശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശേരി മേഖലയില്‍ വ്യാഴാഴ്ച രാവിലെ തൊട്ടുണ്ടായ അക്രമസംഭവങ്ങളില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ കണ്ണൂരില്‍ സമാധാനശ്രമങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ജില്ലാ കളക്ടര്‍ ജ്യോതിലാലിന്റെ ക്യാമ്പ ്ഓഫീസില്‍ വെച്ച് സിപിഎം, ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. കളക്ടര്‍ ശനിയാഴ്ച സര്‍വകക്ഷയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഒക്ടോബര്‍ 30 തിങ്കളാഴ്ച തലശേരിയിലും ചൊവാഴ്ച കൊളശേരിയിലും സമാധാനയോഗം നടക്കും. തലശേരി മേഖലയില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications