കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനങ്ങള്‍ പകുതിയായി വീതിക്കും : കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : പാര്‍ട്ടി സ്ഥാനങ്ങളും നിയമസഭാ സീറ്റുകളും ഐ ഗ്രൂപ്പും മറ്റ് ഗ്രൂപ്പുകളും പകുതിയായി പങ്കിട്ടെടുക്കാനാണ് ധാരണയെന്ന് കരുണാകരന്‍. മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്നും ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ കരുണാകരന്‍ വ്യക്തമാക്കി.

ഇത്തരമൊരു തീരുമാനം ഹൈക്കമാന്റില്‍ നിന്നും ഉണ്ടായതിനാലാണ് സംഘടനാതിരഞ്ഞെടുപ്പ് നീട്ടിവച്ചത് ഐ ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നതെന്ന് ഒക്ടോബര്‍ 27വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ കരുണാകരന്‍ അറിയിച്ചു. വിവിധ ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പങ്കുവയ്ക്കല്‍ ഫോര്‍മുല രൂപം കൊണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഈ പങ്കുവയ്ക്കലിന് തടസമാവില്ലെന്നും കരുണാകരന്‍ പറഞ്ഞു.

അമ്പത് ശതമാനം സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പിനും ബാക്കി മറ്റ് ഗ്രൂപ്പുകള്‍ക്കുമാണ്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഐ ഗ്രൂപ്പിനായിരിക്കുമെന്ന് കരുണാകരന്‍ പറഞ്ഞു.

മദ്യവ്യവസായവുമായി ബന്ധമുള്ള ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്നും കരുണാകരന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X