ഇടുക്കി മെഡിക്കല്‍ കോളേജിനുവേണ്ടി ഉപവാസം തുടങ്ങി
ചെറുതോണി(ഇടുക്കി): ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നൊ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കണെന്നാവശ്യപ്പെട്ട് ഇടുക്കി എം എല്‍ എ പി.പി.സുലൈമാന്‍ റാവുത്തര്‍ ഉപവാസസമരം തുടങ്ങി. രണ്ടു ദിവസത്തെ ഉപവാസസമരം ഇടുക്കിയിലെ ചെറുതോണിയില്‍ ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ തുടങ്ങി. ഫാ. ജോസഫ് വടക്കന്‍ സമരം ഉദ്ഘാടനം ചെയ്തു.
ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായി ഇടങ്കോലിടുകയാണെന്ന് സുലൈമാന്‍ റാവുത്തര്‍ ആരോപിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍കോളേജിന് അംഗീകാരം ലഭിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്.
എന്നാല്‍ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കില്ലെന്ന് ആരോഗ്യമന്ത്രി വി സി കബീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുലൈമാന്‍ റാവുത്തരും മറ്റും മുന്‍കൈയ്യെടുത്ത് രൂപം നല്കിയ ഒരു സൊസൈറ്റി ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. അതിനിടയിലാണ് മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കില്ലെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചത്.
മെഡിക്കല്‍ കോളേജ് പദ്ധതിയെ അട്ടിമറിക്കാന്‍ മന്ത്രി കബീര്‍ ഗൂഡാലോചന നടത്തിയെന്ന് സുലൈമാന്‍ റാവുത്തര്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജ് കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒക്ടോബര്‍ 27 , 28 തീയതികളില്‍ ഇടതുമുന്നണി യോഗം നടക്കാനിരിക്കേ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കില്ലെന്ന് മന്ത്രി പ്രസ്താവിച്ചത് ഇതിനെതിരേ ഉന്നതതലങ്ങളില്‍ നടന്ന ഗൂഡാലോചനയുടെ തെളിവാണ്. ഇടതുമുന്നണിയുടെ തീരുമാനത്തെ മുന്‍കൂട്ടി സ്വാധീനിക്കാനാണ് മന്ത്രി നിഷേധാത്മകമായ പ്രസ്താനവനയിറക്കിയതെന്ന് എം എല്‍എ ആരോപിച്ചു.
ഇടതുമുന്നണി സംസ്ഥാന സമിതിയുടെ മനസുണര്ത്താനാണ് താന്‍ ഉപവാസം നടത്തുന്നതെന്നും മുന്നണി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ താന്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും റാവുത്തര്‍ മുന്നറിയിപ്പു നല്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications