Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഴവൂരിലെ വീട്ടിന് നിശബ്ദമായ ആശംസകള്‍ മാത്രം

ഉഴവൂര്‍: രാഷ്ട്രപതി കെ.ആര്‍.നാരായണന് 81 വയസ് തികയുന്ന ദിനം ഉഴവൂരിലെ അദ്ദേഹത്തിന്റെ കുടുബവീട് നിശബ്ദമായ ആശംസകളുമായി പിന്നിട്ടു. താനൊരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ലെന്നും എല്ലാ ദിനങ്ങളും തനിക്ക് വിശേഷപ്പെട്ടതാണെന്നും പറയുന്ന നാരായണനെ പോലെ അദ്ദേഹത്തിന്റെ സഹോദരീ സഹോദരന്മാര്‍ക്കും ഈ ദിനം ആഘോഷവേളയായില്ല. സഹോദരന് നിശബ്ദമായി ദീര്‍ഘായുസ് നേരാനുള്ള മുഹൂര്‍ത്തം മാത്രം.

നാരായണന്റെ കുടുംബവീട്ടില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഭാസ്കരനും സഹോദരി ഗൗരിയുമാണ് ഇപ്പോള്‍ താമസിക്കുന്നത്. ഗൗരി രോഗബാധിതയായി കിടപ്പിലാണ്. സഹോദരന് ആയുരാരോഗ്യം നേരുന്ന ദിനത്തില്‍ ആഘോഷങ്ങളൊന്നും ഒരുക്കാന്‍ അവര്‍ക്കായില്ല.

നാരായണന്റെ ഇളയസഹോദരനായ ഭാസ്കരന്‍ ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. നാരായണന്റെ ജന്മദിനത്തില്‍ ഒരിക്കലും പ്രത്യേകാഘോഷങ്ങളൊന്നും നടത്താറില്ലെന്ന് ഭാസ്കരന്‍ പറഞ്ഞു.

നവംബര്‍ അവസാനത്തില്‍ പ്രഥമപൗരന്റെ തിരക്കുകള്‍ക്കിടയില്‍ നിന്ന് നാരായണന്‍ കുടുബവീട്ടിലെത്തും. നാരായണന്റെ വരവിനായി ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് സഹോദരീസഹോദരന്മാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+