ഒമാന്‍ എയര്‍വേയ്സ് ശീതകാല സര്‍വീസുകള്‍ ഒക്ടോ.29 മുതല്‍
തിരുവനന്തപുരം: ഒമാന്‍ എയര്‍വേയ്സിന്റെ പുതിയ ശീതകാല സര്‍വീസുകള്‍ ഒക്ടോബര്‍ 29 ഞായറാഴ്ച മുതല്‍ ആരംഭിക്കും. ദുബായ്, അബുദാബി , മസ്കറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് സര്‍വീസ്.
ബുധന്‍, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് പുലര്‍ച്ചെ 3. 40 ന് എത്തി അഞ്ചിന് പുറപ്പെടും. 2001 മാര്‍ച്ച് 24 വരെയാണ് ശീതകാല സര്‍വീസ്.
അബുദാബി, ദോഹ, ജിദ്ദ, അല്‍ അമീന്‍, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്ക് കണക്ഷന്‍ വിമാനങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ കാര്‍ഗോ സൗകര്യങ്ങളും വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications