എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവിഷനുകളിലേക്ക് നവംബര്‍ 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാലിടത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തര്‍ക്കം നിലനില്ക്കുന്നു.
ജില്ലാപഞ്ചായത്തില്‍ മുളന്തുരുത്തി, പായിപ്ര, കൂവപ്പടി, പാറക്കടവ്,തൃക്കാക്കര എന്നീ ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാറക്കടവ് ഒഴികെയുള്ള ഡിവിഷനുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യുഡിഎഫ് മുളന്തുരുത്തിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും മറ്റ് സീറ്റുകളില്‍ ഒന്നിലേറെ പേര് സീറ്റിനായി രംഗത്തുണ്ട്.
ടി.സി.ഷിബുവാണ് മുളന്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ടിക്കറ്റില്‍ മത്സരിക്കുന്ന ഷിബുവിനെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ പി.പി.രാജന് എതിരിടും. കൂവപ്പടിയില്‍ ജനതാദളിലെ എ.സി.പാപ്പുഞ്ഞുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും ഈ സീറ്റിനായി രംഗത്തു വന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായിരിക്കുകയാണ്.
തൃക്കാക്കര വനിതാ ഡിവിഷനില്‍ ലിസി മത്തായി എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിക്കും. യുഡിഎഫില്‍ മുസ്ലിം ലീഗിന് നല്‍കിയിട്ടുള്ള സീറ്റാണിത്. സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. പായിപ്രയില്‍ സിപിഐയിലെ മോളി വര്‍ഗീസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ശോശാമ്മ തോമസായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications