സ്പിരിറ്റ് നല്‍കിയത് റാഫിയെന്ന് വിവരം കിട്ടി
തിരുവനന്തപുരം: വിഷമദ്യദുരന്തത്തിന് ഇടയാക്കിയ സ്പിരിറ്റ് നല്‍കിയത് റാഫി എന്നയാളാണെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഇതിനിടെ പരസ്പരം കുടിപ്പകയുള്ള മദ്യമാഫിയാ സംഘങ്ങള്‍ ദുരന്തത്തിനു കാരണക്കാര്‍ എതിര്‍പക്ഷമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്.
റാഫിയാണ് സ്പിരിറ്റ് നല്‍കിയതെന്ന വിവരത്തിന്റെ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പിരിറ്റ് കള്ളക്കടത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ് റാഫി. റാഫിയുടെ സഹോദരന്‍ ഒരു സിപിഎം വനിതാനേതാവിന്റെ ജാമാതാവാണ്.
റാഫി സ്പിരിറ്റ് കടത്താനുപയോഗിക്കുന്ന മൂന്ന് ലോറികള്‍ ചെക്പോസ്റില്‍ നിന്ന് വിട്ടുകൊടുക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശമുണ്ടായെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
വിഷമദ്യദുരന്തത്തിനു പിന്നില്‍ മദ്യമാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. തങ്ങളുടെ എതിര്‍പക്ഷത്തെ കുടുക്കാന്‍ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് മദ്യമാഫിയാ സംഘങ്ങള്‍ നല്‍കുന്നത്.












Click it and Unblock the Notifications