എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ മദ്യദുരന്തങ്ങളുമായി ബന്ധപ്പെട്ട് എക്സൈസ്് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍.ദിനകരനെ ഒക്ടോബര്‍ 27 വെള്ളിയാഴ്ച സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം, കൊല്ലം ജില്ലകളുള്‍പ്പെടുന്ന തെക്കന്‍ മേഖലയുടെ ചുമതല ദിനകരനായിരുന്നു. എക്സൈസ് കമ്മിഷണര്‍ ജെ.ലളിതാംബികയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി ടി.ശിവദാസമേനോനാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്.
അഡീഷണല്‍ എക്സൈസ് കമ്മിഷണറടക്കം ചില ഉന്നത എക്സൈസ് ഉദ്യോഗസ്ഥരെ മദ്യദുരന്തങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications