കുടിവെള്ളപദ്ധതിക്ക് കാസര്‍കോട്ട് തുടക്കമിടും
കാസര്‍കോട് : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 2000 കോടി രൂപയുടെ കുടിവെള്ള പദ്ധതി ആദ്യം പരീക്ഷിക്കുന്നത് കാസര്‍കോട് ജില്ലയില്‍.
രാജ്യത്തെ 58 ജില്ലകളിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. രണ്ടാമതായി കൊല്ലത്തായിരിക്കും പദ്ധതി നടപ്പാക്കുക.
ഈ പദ്ധതിയെപ്പറ്റി പഠിക്കാന്‍ കേരളം, മഹാരാഷ്ട്ര, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉത്തര്‍പ്രദേശിലെ സ്വജല്‍ ശുദ്ധജലവിതരണ പദ്ധതി നേരില്‍ കണ്ടിരുന്നു. സംഘത്തിലുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ.പത്മാവതിയാണ് പദ്ധതിയുടെ പരീക്ഷണത്തിനായി കാസര്‍കോടിനെ തിരഞ്ഞെടുത്ത വിവരം ഒക്ടോബര്‍ 26 വ്യാഴാഴ്ച വെളിപ്പെടുത്തിയത്.
40 കോടി രൂപയുടെ പദ്ധതിയാണ് കാസര്‍കോട്ട് തുടങ്ങുക. പദ്ധതിയുടെ 10 ശതമാനം ചെലവും തുടര്‍ന്നുള്ള നടത്തിപ്പും ഗ്രാമീണ ജനത വഹിക്കേണ്ടി വരും. സര്‍ക്കാര്‍ ഉത്തരവ് വന്നാലുടന്‍ പദ്ധതി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.












Click it and Unblock the Notifications