ക്ലിന്റണ്‍ ദീപാവലി ആശംസിച്ചു
വാഷിംഗ്ടണ്‍:അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ ദീപാവലി ആശംസ നേര്‍ന്നു.ഒക്ടോബര്‍ 26 ബുധനാഴ്ച വൈറ്റ് ഹൗസില്‍ നിന്നുള്ള ഔദ്യോഗികഅറിയിപ്പിലാണ് ക്ലിന്റണ്‍ ദീപാവലി സന്ദേശം അയച്ചത്.
ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഔദ്യോഗികമായി ദീപാവലി സന്ദേശം അറിയിക്കുന്നത്.അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറും ഭാര്യയും മറ്റൊരു സന്ദേശത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.
അമേരിക്കയില്‍ നടക്കുന്ന ദീപാവലി ആഘോഷച്ചടങ്ങില്‍ എല്ലാ അമേരിക്കക്കാരും പങ്കെടുക്കണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications