Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാവിഷന്‍ വിദേശഇന്ത്യക്കാരില്‍ നിന്ന് 20 കോടി സമാഹരിക്കും

ദുബായ് : ഇന്ത്യാവിഷന്‍ ടെലിവിഷന്‍ ചാനല്‍ വിദേശ ഇന്ത്യക്കാരില്‍ നിന്ന് 20 കോടി രൂപ സമാഹരിക്കും. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരില്‍ നിന്നും തദ്ദേശ നിക്ഷേപകരില്‍ നിന്നും ഓഹരിനിക്ഷേപം വഴിയായിരിക്കും ഈ തുക സമാഹരിക്കുകയെന്ന് ചാനലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.കെ.മുനീര്‍ എം എല്‍ എ അറിയിച്ചു.

അടുത്ത വര്‍ഷം ആദ്യം ചാനല്‍ പ്രവര്‍ത്തനം തുടങ്ങും. ഫണ്ട് സമാഹരണത്തിനായി മുനീറിന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം ഗള്‍ഫ് മേഖലയില്‍ പര്യടനത്തിലാണ്.

സൗദി അറേബ്യയില്‍ നിന്നു മാത്രം നിക്ഷേപകര്‍ 10 കോടി രൂപയുടെ ഫണ്ട് വാഗ്ദാനം ചെയ്തുവെന്ന് മുനീര്‍ അറിയിച്ചു. ബഹറിന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങളിലും സംഘം പര്യടനം നടത്തും.

മൂന്ന് വര്‍ഷം കൊണ്ട് ചാനല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് മുനീര്‍ പറഞ്ഞു. 80 കോടി രൂപയാണ് ചാനലിന്റെ പ്രവര്‍ത്തനമൂലധനമായി കണക്കാക്കിയിരിക്കുന്നത്. അഞ്ചാമത്തെ മലയാളം ചാനലാണ് ഇന്ത്യാ വിഷന്‍. യു എസ്, യൂറോപ്പ് , ഗള്‍ഫ് മേഖലകളില്‍ ചാനലിലെ പരിപാടികള്‍ ലഭിക്കും. യു എസില്‍ ഇന്ത്യാവിഷന്‍ പേ ചാനല്‍ ആയാകും പ്രവര്‍ത്തിക്കുക.

കേരളത്തിന്റെയും മലയാളികളുടെയും സാംസ്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കത്തക്ക രീതിയിലുള്ള പരിപാടികളാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുകയെന്ന് എം.കെ.മുനീര്‍ പറഞ്ഞു.

മികച്ച സിനിമകളും മറ്റു പരിപാടികളും ചാനല്‍ പ്രദര്‍ശിപ്പിക്കും. മറ്റു ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യാത്ത സിനിമകളുടെ സംപ്രേഷണാവകാശം ഇന്ത്യാ വിഷന്‍ വാങ്ങിത്തുടങ്ങി. മികച്ച 10 സിനിമകള്‍ തുടക്കത്തില്‍ ചാനല്‍ തന്നെ നിര്‍മ്മിക്കും. ഇതിനായി സംവിധായകരുമായി കരാറിലെത്തിക്കഴിഞ്ഞു.

മലയാളിയുടെ ദൃശ്യ- ശ്രാവ്യ സംസ്കാരത്തിന് പുതിയ ഭാവുകത്വം നല്‍കുകയാണ് ഇന്ത്യാ വിഷന്റെ ലക്ഷ്യമെന്ന് എം കെ മുനീര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+