കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നവംബര്‍ 12-ന്

  • By Staff
Google Oneindia Malayalam News

ദില്ലി: എ.ഐ.സി.സി പ്രസിഡണ്ട് തിരഞ്ഞടുപ്പ് നവംബര്‍ 12-ന് നടക്കും.പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 30 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി നവംബര്‍ അഞ്ച് .ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ നവംബര്‍ 12 ന് വോട്ടെടുപ്പ് നടക്കും.15 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

പത്രികാസമര്‍പ്പണത്തിനുള്ള സമയം തുടങ്ങിയെങ്കിലും ഇതുവരെ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.സോണിയാഗാന്ധി ശനിയാഴ്ച പത്രിക സമര്‍പ്പിച്ചേക്കും.സോണിയക്കെതിരെ മത്സരിക്കുമെന്ന് ജിതേന്ദ്രപ്രസാദ് പ്രഖ്യാപിച്ചിട്ടുണ്ട്.ആകെ 8000 പ്രതിനിധികളാണ് ഉള്ളതെങ്കിലും ഇതുവരെ 14 സംസ്ഥാനങ്ങളില്‍ നിന്നും 4916 പ്രതിനിധികളുടെ ലിസ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ഉത്തര്‍പ്രദേശ്, അസം,ദില്ലി, ഗുജറാത്ത്, ജമ്മുകാശ്മീര്‍, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാണ്ട്, ത്രിപുര, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ലിസ്റാണ് ലഭിക്കാനുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X