അസമില്‍ 10 പേരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു
ഗുവാഹട്ടി: അസമിലെ ഒരു അമ്പലത്തിനു മുന്നില്‍ വെച്ച് ഉള്‍ഫ തീവ്രവാദികളെന്ന് സംശയിക്കുന്ന ഒരു സംഘം 10 പേരെ വെടിവെച്ചുകൊന്നു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒക്ടോബര്‍ 27 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ഗുവാഹട്ടിയില്‍ നിന്നും 120 കിലോമീറ്റര്‍ ദൂരെയുള്ള നല്‍ബാരി പട്ടണത്തിലെ ഒരു അമ്പലത്തിനു മുന്നില്‍ വെച്ചാണ് കൂട്ടക്കൊല നടന്നത്. ഏഴോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്.
അമ്പലത്തിനുള്ളില്‍ നിന്ന് പുറത്തുവരികയായിരുന്ന ഭക്തര്‍ക്കു നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഉള്‍ഫ ഇതുവരെ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications