ദില്ലിയില്‍ കോട്ടക്കല്‍ വൈദ്യശാലയുടെ ആശുപത്രി
ദില്ലി: കോട്ടക്കല്‍ ആയുര്‍വേദ വൈദ്യശാലയുടെ ആശുപത്രിയും ഗവേഷണകേന്ദ്രവും ഒക്ടോബര്‍ 29 തിങ്കളാഴ്ച ദില്ലിയില്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിനു പുറത്ത് ആദ്യമായാണ് കോട്ടക്കല്‍ ആര്യവൈദ്യശാല ആശുപത്രി സ്ഥാപിക്കുന്നത്.
പഞ്ചകര്‍മയും മറ്റ് ആയുര്‍വേദ തെറാപ്പി രീതികളും കിഴക്കന്‍ ദില്ലിയിലെ കകര്‍ഡൂമയിലെ ആശുപത്രിയിലുണ്ടാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറും ആശുപത്രി സൂപ്രണ്ടുമായ കെ.ആര്‍.രവികുമാര്‍ പറഞ്ഞു. 68 കിടക്കകളുള്ള ആശുപത്രിയില്‍ സൗജന്യ ചികിത്സയുമുണ്ടാകും.
കാന്‍സര്‍ രോഗ ചികിത്സക്കായി കോട്ടക്കല്‍ ആര്യവൈദ്യശാല ഒരു ഗവേഷണപദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് രവികുമാര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കേര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.












Click it and Unblock the Notifications