Get Updates
Get notified of breaking news, exclusive insights, and must-see stories!

കനിഷ്ക ദുരന്തം: രണ്ട് പേര്‍ അറസ്റ്റില്‍

വാന്‍കൂവര്‍ : 1985 ലെ കനിഷ്ക വിമാന ദുരന്തത്തിനു കാരണക്കാരായ രണ്ട് സിഖ് തീവ്രവാദികളെ കനേഡിയന്‍ പൊലീസ് ഒക്ടോബര്‍ 27 ശനിയാഴ്ച അറസ്റ്റ് ചെയ്തു. വിമാനത്തില്‍ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന അജൈബ് സിംഹ് ബാഗ്രി , റിപുദാമന്‍ സിംഹ് മാലിക് എന്നിവരെയാണ് ദുരന്തം നടന്ന് 15 വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തിനുത്തരവാദികളായ കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരായ കുറ്റാരോപണം ശരിവയ്ക്കുന്ന വിധത്തില്‍ തെളിവുകള്‍ ശേഖരിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.

1985 ജൂണ്‍ 23 നാണ് കാനഡയിലെ ടൊറന്റോയില്‍ നിന്ന് ലണ്ടന്‍ വഴി ദില്ലിയിലേയ്ക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ 182 കനിഷ്ക വിമാനം അയര്‍ലണ്ട് തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടത്. 100 സ്ത്രീകളും 82 കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടും.

പഞ്ചാബ് തീവ്രവാദികളാണ് വിമാനത്തില്‍ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് അന്നേ അധികൃതര്‍ നിഗമനത്തിലെത്തിയിരുന്നു. ബാബര്‍ ഖല്‍സ തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ടവരാണ് ഇവരെന്നും കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ 27 ന് അറസ്റ്റിലായ മാലിക് (53) വാന്‍കൂവറില്‍ വ്യാപാരിയും ഒരു സിഖ് തീവ്രവാദസംഘടനയില്‍ അംഗവുമാണ്. അറസ്റ്റ് നടന്ന സമയത്ത് ഇയാള്‍ കാനഡയില്‍ നിന്നും പാകിസ്ഥാനിലേയ്ക്ക് രക്ഷപ്പെടാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ബോംബ് സ്ഫോടന പദ്ധതിക്ക് പണം നല്‍കി സഹായിച്ചത് ഇയാളാണെന്ന് കരുതുന്നു.

ബാഗ്രി (51) ബ്രിട്ടീഷ് കൊളംബിയയിലായിരുന്നു താമസം. ഇയാള്‍ ബാബര്‍ ഖല്‍സ നേതാവും 1992 ല്‍ കൊല്ലപ്പെട്ട കൊടും തീവ്രവാദിയുമായ തല്‍വീന്ദര്‍ സിംഹ് പാര്‍മറുടെ അടുത്ത അനുയായി ആയിരുന്നു.

1985 ല്‍ തന്നെ ജപ്പാനിലെ ടോക്യോ നരീത വിമാനത്താവളത്തില്‍ നടന്ന മറ്റൊരു ബോംബ് സ്ഫോടനത്തിലും ഇവര്‍ പ്രതികളാണ്. ഈ സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്ന ു. കനിഷ്കയിലെ സ്ഫോടനവുമായി ഈ സ്ഫോടനത്തിന് ഒട്ടേറെ സാമ്യമുണ്ടായിരുന്നു.

പാര്‍മര്‍, ഇന്ദ്രജിത് സിംഹ് റേയത് എന്നീ കൊടും തീവ്രവാദികളുമായി ബാഗ്രിയും മാലികും ബോംബ് സ്ഫോടനം നടത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് കേസ്. പാര്‍മറെയും റേയതിനെയും ഗൂഡാലോചനക്കാരാക്കി പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+