സോണിയക്കുവേണ്ടി പത്രികകളുടെ പ്രവാഹം
ദില്ലി: കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് സോണിയാഗാന്ധിക്ക് വേണ്ടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ വന്‍തിരക്ക്.ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് പ്രകാശ് ജയ്സ്വാള്‍ ആണ് ഒക്ടോബര്‍ 28 ശനിയാഴ്ച സോണിയക്കുവേണ്ടി ആദ്യം പത്രിക നല്കിയത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ളമറ്റു കോണ്‍ഗ്രസ് നേതാക്കളായ അനില്‍ ശാസ്ത്രി,ശ്യാംലാല്‍ യാദവ്,ശിവരാജ് ബല്‍മീകി എന്നിവരും സോണിയക്കുവേണ്ടി പത്രികകള്‍ നല്കി.ഇതിനു പിന്നാലെ കര്‍ണ്ണാടക,ഒറീസ,അരുണാചല്‍ പ്രദേശ്,മിസോറാം,നാഗാലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും സോണിയക്കുവേണ്ടി പത്രികകള്‍ നല്കി.
നേരത്തെ ഈ കോണ്‍ഗ്രസ് നേതാക്കളെല്ലാം 10 ജനപഥിലെത്തി സോണിയയുടെ കയ്യൊപ്പുവാങ്ങിയ ശേഷമാണ് പത്രികകള്‍ സമര്‍പ്പിച്ചത്.












Click it and Unblock the Notifications