വി എച്ച് പി ലക്ഷം ഏകാധ്യാപക വിദ്യാലയങ്ങള്‍ കൂടി സ്ഥാപിക്കും
വിജയവാഡ: വിശ്വഹിന്ദു പരിഷത്ത് ഒരു ലക്ഷം ഏകാധ്യാപക വിദ്യാലയങ്ങള്‍ കൂടി സ്ഥാപിക്കും. ഗിരിവര്‍ഗ മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും ചേരികളിലുമാണ് ഈ വിദ്യാലയങ്ങള്‍ പ്രധാനമായും സ്ഥാപിക്കുക.
ഒക്ടോബര്‍ 28 ശനിയാഴ്ച വി എച്ച് പി അഖിലേന്ത്യാ സെക്രട്ടറി വൈ.രാഘവുലു അറിയിച്ചതാണിത്. പടിഞ്ഞാറു നിന്നുള്ള സാംസ്കാരികാധിനിവേശത്തെ തടയാനും പാവപ്പെട്ടവരും നിഷ്കളങ്കരും നിരക്ഷരരുമായ ഗ്രാമീണരെ മതപരിവര്‍ത്തനം നടത്തുന്നത് തടയാനുമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങുന്നതെന്ന് വി എച്ച് പി നേതാവ് അറിയിച്ചു.
ഹിന്ദുക്കള്‍ക്കളില്‍ ഐക്യബോധം പകരാനും ഈ വിദ്യാലയങ്ങള്‍ ഉപകരിക്കുമത്രെ.
നേരത്തേ ബിഹാര്‍, ഒറീസ, രാജസ്ഥാന്‍, മഹാരാഷ്ട്ര , ആന്ധ്ര, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ 5000 ഏകാധ്യാപക വിദ്യാലയങ്ങളുടെ മാതൃകയാണ് രാജ്യമാകെ വ്യാപിപ്പിക്കാന്‍ വി എച്ച് പി ലക്ഷ്യമിടുന്നത്.
മുസ്ലീം, ക്രിസ്ത്യന്‍ ശക്തികള്‍ ഭാരതത്തിലേയ്ക്ക് കോടിക്കണക്കിന് ഡോളര്‍ ഒഴുക്കുകയാണെന്നും ഹിന്ദു സമൂഹത്തെയാകെ മാറ്റാനും ഹിന്ദുത്വത്തെ നശിപ്പിക്കാനും ഈ പണം ഉപയോഗപ്പെടുത്തുകയാണെന്നും വി എച്ച് പി ആരോപിച്ചു.
ഇതിനെ പ്രതിരോധിക്കാന്‍ വി എച്ച് പി ഒട്ടേറെ സേവനപദ്ധതികള്‍ ആവിഷ്കരിക്കുമെന്നും വി എച്ച് പി നേതാവ് അറിയിച്ചു.
ഹിന്ദു ദേശീയത ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങള്‍ ഹിന്ദു സമൂഹം ഒഴിവാക്കണമെന്നും പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായവരെ ദേശീയ മുഖ്യധാരയിലെത്തിക്കണമെന്നും വി എച്ച് പി നേതാവ് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications