സേലത്ത് വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു
പാലക്കാട്: സേലത്ത് വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മലമ്പുഴ സി എം നിവാസില്‍ മാധവന്‍നായരുടെ മകന്‍ രവികുമാര്‍(28), ഭാര്യ ഷൈജ( 25), ഷൈജയുടെ മാതാവ് ജയശ്രീ(56), തൃശൂര്‍ ചേലക്കര ബിന്ദു നിവാസില്‍ രാജന്‍(40), മാവേലിക്കര നല്ലിയപ്പാളം മോഹനന്റെ ഭാര്യ ഗീത(38) എന്നിവരാണ് മരിച്ചത്.
ഏഴു കുടുംബങ്ങള്‍ ഒരുമിച്ച് തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ സേലത്തു വച്ച് മണല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
വര്‍ഷങ്ങളായി തിരുപ്പൂരില്‍ താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍. തിരുപ്പൂരില്‍ ചെട്ടിപ്പാളയത്തിനു സമീപം താമസിക്കുന്ന ഇവര്‍ തിരുപ്പതി ദര്‍ശനത്തിനു പുറപ്പെട്ടത് ഒക്ടോബര്‍ 26 വ്യാഴാഴ്ചയായിരുന്നു. മടങ്ങും വഴി ഒക്ടോബര്‍ 27 വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
മരിച്ച രവികുമാറിന്റെയും ഷൈലജയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരുമാസമേ ആയിട്ടുളളൂ.












Click it and Unblock the Notifications