കേരളം ഭരിക്കുന്നത് വ്യാജമദ്യ ലോബി: ആന്റണി
കൊല്ലം : കേരളം ഭരിക്കുന്നത് വ്യാജമദ്യ ലോബിയെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി.
വ്യാജമദ്യ ദുരന്തം നടന്ന കല്ലുവാതുക്കല്‍ സന്ദര്‍ശിക്കവെ ഒക്ടോബര്‍ 27 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി. ഇപ്പോള്‍ നടന്ന മദ്യദുരന്തം ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളം വ്യാജമദ്യലോബി ഭരിക്കുന്നതുകൊണ്ടാണ് ദുരന്തമുണ്ടായതെന്നും ആന്റണി പറഞ്ഞു. ഇത് യുഡിഎഫിന്റെയോ എല്‍ഡിഎഫിന്റെയോ പ്രശ്നമായി കാണാതെ ജനകീയപ്രശ്നമായി കാണാനും ആന്റണി ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വീടുകള്‍ ആന്റണി സന്ദര്‍ശിച്ചു. എം.എം.ഹസന്‍, ഹിദുര്‍ മുഹമ്മദ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ആന്റണിയോടൊപ്പമുണ്ടായിരുന്നു. ആന്റണിയും സംഘവും കൊട്ടാരക്കരയിലെ പള്ളിക്കലിലേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications