മദ്യദുരന്തം: കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി
കൊച്ചി: സംസ്ഥാനത്തുണ്ടായ മദ്യദുരന്തങ്ങളെ കുറിച്ച് ഒരു കേന്ദ്രഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
മദ്യദുരന്തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടതുമുന്നണി സര്‍ക്കാര്‍ രാജിവെക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ഒക്ടോബര്‍ 28 ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറമെ എക്സൈസ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും വിഷമദ്യവ്യാപാരത്തെ സഹായിച്ചിട്ടുണ്ടെന്ന് ഇതില്‍ ഉള്‍പ്പെട്ടവര്‍ വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കുക അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.
കൈരളി ടിവി ചാനലിന്റെ ഓഹരിയുടമകളുടെ ലിസ്റ് പ്രസിദ്ധപ്പെടുത്തണം. ലിസ്റ് പ്രസിദ്ധപ്പെടുത്തിയാല്‍ സിപിഎമ്മും മദ്യമാഫിയയും തമ്മിലുള്ള ബന്ധം വെളിച്ചത്തുവരും-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications