Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷമദ്യം: ആറ് പേര്‍ കൂടി ആശുപത്രിയില്‍

തിരുവനന്തപുരം: വിഷമദ്യം കഴിച്ച ആറ് പേരെ കൂടി ഒക്ടോബര്‍ 28 ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേര്‍ ഒക്ടോബര്‍ 27 വെള്ളിയാഴ്ച ദുരന്തമുണ്ടായ തിരുവനന്തപുരത്തെ പള്ളിപ്പുറത്തു നിന്നുള്ളവരാണ്. മറ്റ് മൂന്ന് പേര്‍ കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, തിരുവനന്തപുരം ജില്ലയിലെ കൈതമുക്ക് , ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 84 പേര്‍ വിഷമദ്യം കഴിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിരുവനന്തപുരം,കൊല്ലം ജില്ലകളിലായി ഇതു വരെ മദ്യദുരന്തത്തില്‍ 34 പേര്‍ മരിച്ചു.

ഇതിനിടെ ഒരു സംഘം മഫ്തി പൊലീസുകാര്‍ തിരുവനന്തപുരത്തെ ഒരു സായാഹ്ന പത്രത്തിന്റെ ഓഫീസില്‍ റെയ്ഡ് നടത്തുകയും എഡിറ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ഉയര്‍ന്നു. തിരുവനന്തപുരത്തെ ഫ്രീലാന്‍സ് സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ തിരുവല്ലം ഭാസിയാണ് ഒക്ടോബര്‍ 27 വെള്ളിയാഴ്ച തന്റെ ഓഫീസില്‍ പൊലീസ് അനധികൃത റെയ്ഡ് നടത്തിയതായി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നത്.

വിഷമദ്യം വിതരണം ചെയ്തതായി സംശയിക്കപ്പെടുന്ന തിരുവനന്തപുരത്തെ മണിച്ചന്‍ എന്ന മദ്യവ്യാപാരിയുമായുള്ള അഭിമുഖം ഫ്രീലാന്‍സില്‍ പ്രസിദ്ധീകരിച്ചതാണത്രേ പൊലീസിനെ പ്രകോപിപ്പിച്ചത്. അഭിമുഖം പ്രസിദ്ധീകരിച്ചതു മുതല്‍ തനിക്ക് പൊലീസ്, എക്സൈസ് അധികൃതരില്‍ നിന്ന് ഭീഷണിയുണ്ടാകുന്നതായും ഭാസി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. റെയ്ഡിനെത്തിയ പൊലീസുകാര്‍ പത്രഓഫീസിലെ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+