പാമോയിലിന്റെ നികുതി കൂട്ടിയേക്കും
തിരുവനന്തപുരം : പാമോയിലിന് സംസ്ഥാനതലത്തില്‍ നികുതി കൂട്ടാന്‍ ആലോചിക്കുന്നതായി കൃഷി മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ അറിയിച്ചു.
സംസ്ഥാനത്തേക്ക് പാമോയിലിന്റെ വരവ് കുറയ്ക്കുന്നതിനാണ് വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതെന്ന് ഒക്ടോബര്‍ 27 വെള്ളിയാഴ്ച മന്ത്രി വ്യക്തമാക്കി.
നിയമമനുസരിച്ച് പാമോയില്‍ വിതരണം തടയാന്‍ സര്‍ക്കാരിനാവില്ല. ഇതിനെ കുറിച്ച് നിയമവകുപ്പ് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാമോയിലിന്റെ ഇറക്കുമതി തടയണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി അറിയിച്ചു.
ഒക്ടോബര്‍ 27 വെള്ളിയാഴ്ച കേരളത്തിലെത്തിയ ദേശീയ കാര്‍ഷിക വിലനിര്‍ണയ കമ്മീഷനോട് മില്‍ കൊപ്രയ്ക്ക് 4600 രൂപയും ഉണ്ട കൊപ്രയ്ക്ക് 4800 രൂപയും താങ്ങുവിലയായി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications