മുസ്ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു
പയ്യന്നൂര്‍ : രാമന്തളിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുസ്ലീം ലീഗ് പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി കെ.ടി. സഹദുള്ളയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഒക്ടോബര്‍ 27വെള്ളിയാഴ്ചയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അലി അസ്കറിനെ (24) സിപിഎം പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്നവര്‍ ബസില്‍ നിന്നും പിടിച്ചിറക്കി വെട്ടിയത്. അലിയുടെ ഇടതു കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അലിയെ ആശുപത്രിയില്‍ എത്തിച്ച സഹദുള്ളയെ വെള്ളിയാഴ്ച രാത്രി ഏതാനും സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി. സിപിഎം അനുഭാവിയായ ശശിയെ ലീഗുകാര്‍ പിടിച്ചുവച്ചതിന് പകരമായാണ് സഹദുള്ളയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതപ്പെടുന്നു. ശശിയെ മോചിപ്പിക്കാന്‍ സിപിഎം സഹദുള്ളയോട് ആവശ്യപ്പെട്ടിരുന്നു.
രാമന്തളി- പാലക്കോട് ഭാഗങ്ങളില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications