മാന്ത്രികന്‍ ആനയെ അപ്രത്യക്ഷമാക്കി!
തൃശൂര്‍: മാന്ത്രികന്‍ ചില മന്ത്രങ്ങള്‍ ചൊല്ലി.വിരലൊന്നു ഞൊടിച്ചു. വേദിയില്‍ നിറഞ്ഞു നിന്ന കരിവീരന്‍ അപ്രത്യക്ഷമായി! നിറഞ്ഞ സദസ് കണ്ണു തിരുമ്മി നോക്കി -ഇല്ല ഗജവീരന്‍ മനിശ്ശേരി കുട്ടിക്കൃഷ്ണന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!
ഒക്ടോബര്‍ 28 ശനിയാഴ്ച തൃശൂരിലാണ് മാന്ത്രിക ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ആനയെ അപ്രത്യക്ഷമാക്കല്‍ വിദ്യ അരങ്ങേറിയത്. പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടാണ് ഈ അപൂര്‍വ വിദ്യ അവതരിപ്പിച്ചു വിജയിച്ചത്. തൃശൂരിലെ ഗജവീരന്മാരിലൊരാളായ മനിശ്ശേരി കുട്ടിക്കൃഷ്ണനെയാണ് മുതുകാട് നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷനാക്കിയത്.
മന്ത്രിമാരായ ടി.കെ.രാമകൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട നിറഞ്ഞ സദസിനു മുമ്പിലായിരുന്നു മുതുകാടിന്റെ അപൂര്‍വ പ്രകടനം.
ഇതാദ്യമായാണ് ആനയെ അപ്രത്യക്ഷമാക്കല്‍ വിദ്യ ഇന്ത്യയില്‍ അരങ്ങേറിയതെന്നും അത്ര എളുപ്പമല്ലാത്ത ഈ വിദ്യ താന്‍ ഇനി ആവര്‍ത്തിക്കില്ലെന്നും മുതുകാട് പിന്നീട് പറഞ്ഞു. തന്റെ പ്രത്യേക മാജിക് പരിപാടിയിലെ 15-ാമത്തെ ഇനമായാണ് ഈ വിദ്യ അവതരിപ്പിച്ചതെന്നും മുതുകാട് പറഞ്ഞു.












Click it and Unblock the Notifications