കരിപ്പൂരില്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചു
കോഴിക്കോട്: പത്തു ലക്ഷം രൂപ വിലവരുന്ന 205 മൊബൈല്‍ ഫോണുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഒക്ടോബര്‍ 26, 27തീയതികളിലായാണ് കള്ളക്കടത്ത് ഏജന്റുമാരില്‍ നിന്ന്് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടെത്തിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന് വടക്കേക്കാട് അമ്പലത്തൊടി സലാമുവിന്റെ ബാഗേജില്‍ നിന്ന് 150 മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് പിടികൂടി.
ഇവ ഏറ്റുവാങ്ങാന്‍ എയര്‍പോര്‍ട്ട് പരിസരത്തു കാത്തു നിന്ന എടപ്പാള്‍ സ്വദേശി കുഞ്ഞിമോന് എന്ന ടി.വി.മുഹമ്മദിനേയും ഇന്റലിജന്‍സ് പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ രീതിയില്‍ സലാമുവിനെ പുറത്തേയ്ക്കു വിട്ടപ്പോള്‍ രഹസ്യ കോഡ് പറയാന്‍ വന്ന മുഹമ്മദിനെ അധികൃതര്‍ വലയിലാക്കുകയായിരുന്നു.
മുഹമ്മദും ദുബായില്‍ റെഡിമെയ്ഡ് വസ്ത്രഷോപ്പ് നടത്തുന്ന മറ്റൊരാളും ചേര്‍ന്നാണ് കള്ളക്കടത്ത് നടത്തുന്നതെന്നാണ് അധികൃതര്‍ക്ക് കിട്ടിയ വിവരം.
ഒക്ടോബര്‍ 26 വ്യാഴാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം സ്വദേശി കെ.അബ്ദു റഹ്മാന്റെ പക്കല്‍ നിന്ന് 25 ആധുനിക മൊബൈല്‍ ഫോണുകളും 700 ഫോണ്‍ കവറുകളും പിടിച്ചെടുത്തിരുന്നു.
ഒക്ടോബര്‍ 25 ബുധനാഴ്ച എയര്‍കാര്‍ഗോ കോംപ്ലക്സ് വഴി അണ് അക്കമ്പനീഡ് ബാഗേജായി കടത്താന്‍ ശ്രമിച്ച 30 മൊബൈല്‍ ഫോണുകള്‍ തവനൂര്‍ സ്വദേശി മൂസാന്റവിടെ കുഞ്ഞിമോന്റെ പക്കല്‍ നിന്നും പിടി കൂടുകയുണ്ടായി.
പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ക്ക് 10 ലക്ഷത്തോളം വില കണക്കാക്കുന്നു. ജപ്പാന് നിര്‍മിത മിത്സുബിഷി ട്രയം, മിത്സുബിഷി ലൂപ് ഇനങ്ങളില്‍പ്പെട്ട ഫോണുകളാണ് ഇവ.
കോഴിക്കോട്ടിറക്കിയശേഷം സെല്‍ഫോണുകള്‍ മറ്റു നഗരങ്ങളിലേയ്ക്ക് കടത്തുന്നതായാണ് അറിവ്. എടപ്പാള്‍ കേന്ദ്രമാക്കിയുള്ള ഒരു സംഘമാണത്രേ ഫോണ്‍ കള്ളക്കടത്തിനു നേതൃത്വം നല്‍കുന്നത്.
ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്കു വരുന്നവരെയാണ് കള്ളക്കടത്തുകാര്‍ ഫോണ്‍ കടത്താന്‍ ഉപയോഗിക്കുന്നത്. ഇവര്‍ക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയാണ് വലയില്‍ കുടുക്കുന്നത്. പിടിക്കപ്പെട്ടാല്‍ പുറത്തു കാത്തു നില്ക്കുന്നവര് രക്ഷപ്പെടുത്തുമെന്നും വാഗ്ദാനമുണ്ട്.
സ്വര്‍ണം കൊണ്ടുവന്നാല്‍ മുമ്പത്തേപ്പോലെ ലാഭകരമല്ലെന്നതും 40 ലക്ഷം രൂപ വിലവരുന്ന പുതിയ കംപ്യൂട്ടറൈസ്ഡ് എക്സ് റേ സംവിധാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ എളുപ്പം പിടിക്കപ്പെടുമെന്നതു കൊണ്ടുമാണ് കള്ളക്കടത്തുകാര്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ കടത്തിലേയ്ക്കു തിരിഞ്ഞിരിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications