മമ്മൂട്ടി കൈരളി ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണം
തിരുവല്ല : വ്യാജമദ്യലോബിയുമായി ബന്ധമുള്ള കൈരളി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം മമ്മൂട്ടി രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍.
ഹയറുന്നീസയെ പോലുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച കൈരളി ചാനലിന്റെ അദ്ധ്യക്ഷനായി ദേശീയാംഗീകാരം ലഭിച്ച മമ്മൂട്ടിയെ പോലൊരു നടന്‍ തുടരുന്നത് കേരളത്തിനാകെ അപമാനമാണെന്ന് ഒക്ടോബര്‍ 27 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ക്ക് സംഭാവന നല്‍കിവരുന്നതായുള്ള ഹയറുന്നിസയുടെ വെളിപ്പെടുത്തല്‍ ഇരുമുന്നണികളെയും കുരുക്കിലാക്കിയിരിക്കുന്നതായി മുകുന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications