വ്യാജക്കള്ള് കുടിച്ച നാല് യുവാക്കള്‍ ആശുപത്രിയില്‍
പൊന്നാനി : വ്യാജക്കള്ള് കുടിച്ച് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് നാല് യുവാക്കളെ തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ 27 വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കള്ള് കുടിച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട പുറത്തൂര്‍ സ്വദേശികളായ സുരേഷ്, പ്രമോദ്, മനോജ്, എ.പ്രമോദ് എന്നിവര്‍ പുറത്തൂര്‍ ഹെല്‍ത്ത് സെന്ററിലാണ് ആദ്യം എത്തിയത്.
ഇവിടെ നിന്നും ഇവരെ തിരൂര്‍ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. പുറത്തൂര്‍ ബസ് സ്റാന്‍ഡിനടുത്തുള്ള കള്ള് ഷാപ്പില്‍ നിന്നാണ് കള്ള് കുടിച്ചതെന്ന് ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications