മൈക്രോസോഫ്റ്റിന്റെ സാങ്കേതിക വിദ്യ മോഷ്ടിച്ചു
ന്യൂയോര്‍ക്ക് : സോഫ്ട്വെയര് ഭീമന് മൈക്രോസോഫ്റ്റിന്റെ സോഴ്സ് കോഡ് നുഴഞ്ഞുകയറ്റക്കാര്‍ മോഷ്ടിച്ചതായി സംശയം.
മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓഫീസ് പാക്കേജ് പ്രോഗ്രാമും ഹാക്കര്‍മാര്‍ മോഷ്ടിച്ചതായി കരുതപ്പെടുന്നു. ഏതൊക്കെ സാങ്കേതിക വിദ്യകളാണ് നുഴഞ്ഞുകയറ്റക്കാര്‍ ചോര്‍ത്തിയതെന്ന് മൈക്രോസോഫ്റ്റ് വക്താവ് റിക്ക് മില്ലര്‍ വെളിപ്പെടുത്തിയില്ല. മോഷണ വിവരം എഫ്ബിഐയെ അറിയിച്ചിട്ടുണ്ടെന്ന് ഒക്ടോബര്‍ 28 വെള്ളിയാഴ്ച റിക്ക് പറഞ്ഞു.
സോഴ്സ് കോഡിന് ഒന്നും സംഭവിക്കില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് റിക്ക് അറിയിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ റഷ്യയിലെ ഇമെയില്‍ വിലാസത്തിലേക്ക് പാസ്വേഡുകള് ആരോ അയച്ചുകൊടുത്തതായി കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയിരുന്നു.
ട്രോജന്‍ എന്ന പേരിലറിയപ്പെടുന്ന നുഴഞ്ഞകയറ്റ സാങ്കേതിക വിദ്യ ഉപയോഗിച്ചാവാം മോഷണം നടത്തിയതെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നതായി വാള് സ്ട്രീറ്റ് ജേണല്‍ പത്രംറിപ്പോര്‍ട്ട് ചെയ്തു.