ടൂറിസം രംഗത്ത് വന്‍ വിദേശ നിക്ഷേപം
തിരുവനന്തപുരം: കേരളത്തില്‍ ടൂറിസം രംഗത്ത് വന്‍നിക്ഷേപ പദ്ധതികളുമായി വിദേശ ഇന്ത്യാക്കാരന്റെ നേതൃത്വത്തിലുള്ള കമ്പനി രംഗത്ത്. യു എസ് ആസ്ഥാനമായ ബ്ലൂമിംഗ് ഡേല്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയാണ് സംസ്ഥാനത്ത് 150 കോടിയുടെ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നത്.
ഇതിന്റെ ആദ്യപടിയായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കും. കോട്ടയത്തെ കുമരകം വിനോദ സഞ്ചാര കേന്ദ്രത്തില്‍ കമ്പനി ഗോള്‍ഡന്‍ തുലിപ് കുമരകം ലേക്ക് റിസോര്‍ട്ട് എന്ന പേരില്‍ 32 കോട്ടേജുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 25 കോടിയാണ് ഇതിന്റെ മുതല്‍ മുടക്ക്. 30 കോട്ടേജുകള്‍ കൂടി ഉടന്‍ സ്ഥാപിക്കും.
മൂന്നാറില്‍ ഒരു ഹില്‍ റിസോര്‍ട്ടാണ് കമ്പനിയുടെ അടുത്ത സംരംഭം. 40 ഏക്കര്‍ സ്ഥലത്ത് 50 കോട്ടേജുകള്‍ ഇവിടെ സ്ഥാപിക്കും.
കേരളത്തിന്റെ ബീച്ചുകളില്‍ 50 കോടി മുടക്കി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സ്ഥാപിക്കാനും ബ്ലൂമിംഗ് ഡേലിനു പരിപാടിയുണ്ട്.
യു എസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വിനോദസഞ്ചാരികളെ കേരളത്തിലേയ്ക്കാകര്‍ഷിക്കാന്‍ കമ്പനി പ്രത്യേക പാക്കേജ് ടൂറുകള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ പോള്‍ ജോണ്‍ അറിയിച്ചു.












Click it and Unblock the Notifications