ജ്യോതിബസു രാജി നല്‍കി
കല്‍ക്കത്ത : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു ഒക്ടോബര്‍ 28 ശനിയാഴ്ച രാത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു.
ഡാര്‍ജീലിംഗിലുള്ള ബംഗാള്‍ ഗവര്‍ണര്‍ വീരേന്‍.ജെ.ഷാ രാത്രി 10 മണിയോടെ ബസുവിന്റെ രാജി സ്വീകരിച്ചുവെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി രാജിക്ക് അനുമതി നല്‍കിയതിനു ശേഷമാണ് ബസുവിന്റെ രാജി.
നവംബര്‍ ആറ് തിങ്കളാഴ്ച വരെ ബസു മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. അതിനു ശേഷം ബുദ്ധദേവ് ഭട്ടാചാര്യ സ്ഥാനമേല്‍ക്കുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications