ജിതേന്ദ്രപ്രസാദ പത്രിക നല്‍കി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവ് ജിതേന്ദ്ര പ്രസാദ നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബര്‍ 29 ഞായറാഴ്ച എഐസിസി ആസ്ഥാനത്തെത്തിയാണ് പ്രസാദ പത്രിക നല്‍കിയത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേയാണ് പ്രസാദ മത്സരിക്കുന്നത്.
പ്രസാദയുടെ അനുയായികളുടെയും സോണിയാ അനുകൂലികളുടെയും മുദ്രാവാക്യം വിളികളുടെ അന്തരീക്ഷത്തിലായിരുന്നു പത്രികാ സമര്‍പ്പണം. ഇരു വിഭാഗം പ്രവര്‍ത്തകരെയും നിയന്ത്രിക്കാന്‍ പൊലീസിന് ഏറെ പാടു പെടേണ്ടി വന്നു. അജിത് ജോഗി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരിക്കുന്നതെന്ന് പത്രികാസമര്‍പ്പണത്തിനു ശേഷം പ്രസാദ വാര്‍ത്താലേഖകരോട് പറഞ്ഞു. ഇക്കാര്യത്തിനായി നിലകൊണ്ടിരുന്ന കോണ്‍ഗ്രസ് നേതാക്കളായ രാജേഷ് പൈലറ്റിനും സീതാറാം കേസരിക്കുമുള്ള ആദരാജ്ഞലി കൂടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications