പണം വാങ്ങുന്നത് സ്വാഭാവികം : അച്യുതാനന്ദന്‍
തിരുവനന്തപുരം : മദ്യവ്യവസായികള്‍ രാഷ്ട്രീയക്കാര്‍ക്ക് പണംനല്‍കുന്നതിലും രാഷ്ട്രീയക്കാര്‍ അവ സ്വീകരിക്കുന്നതിലും അസാധാരണമായി ഒന്നുമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍.
കാര്യം നേടാനായി മദ്യവ്യവസായികളുള്‍പ്പടെയുള്ളവര്‍ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്ക് സംഭാവന നല്‍കാറുണ്ടെന്ന് ഒക്ടോബര്‍ 29 ഞായറാഴ്ച ഇടതുമുന്നണി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ അച്യുതാനന്ദന്‍ പറഞ്ഞു.
മദ്യദുരന്തത്തില്‍ പുതുമയൊന്നുമില്ല. ഇടതുമുന്നണി വ്യാജമദ്യ വ്യവസായത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും സിപിഎം നേതാക്കള്‍ മദ്യവ്യവസായികളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി.
എക്സൈസ് മന്ത്രി ശിവദാസമേനോന്‍ രാജി വയ്ക്കണമെന്ന് മുന്നണിയോഗത്തില്‍ ആരും ആവശ്യപ്പെട്ടില്ലെന്നും മുന്നണി കണ്‍വീനര്‍ പറഞ്ഞു.












Click it and Unblock the Notifications