അന്താരാഷ്ട്ര അനിമേഷന്‍ സമൂഹത്തില്‍ ഇന്ത്യയും
തിരുവനന്തപുരം: അന്താരാഷ്ട്ര അനിമേഷന്‍ സമൂഹത്തില്‍ ഇന്ത്യയ്ക്കും സ്ഥാനം. ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം അസോസിയേഷനില്‍ ( അസിഫ- ASIFA) ഇന്ത്യയും അംഗമായതോടെയാണിത്. അസിഫയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടൂണ്‍സ് അനിമേഷന്‍ ഇന്ത്യയുടെ പ്രസിഡന്റ് ബില്‍ ഡെന്നീസ് ആണ് അസിഫയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ തലവന്‍.
അസിഫ ഇന്ത്യയുടെ പ്രഥമ സമ്മേളനം ഒക് ടോബര്‍ 30 തിങ്കളാഴ്ച തിരുവനന്തപുരത്താരംഭിക്കുന്ന അഞ്ചു ദിവസത്തെ അനിമേഷന്‍ മേളയോടനുബന്ധിച്ചു നടക്കും.
ഫിലിം അനിമേഷനെ ഒരു കലയായും ആശയവിനിമയ മാര്‍ഗമായും ഇന്ത്യയില്‍ പ്രചരിപ്പിക്കുകയാണ് ചാപ്റ്ററിന്റെ ലക്ഷ്യമെന്ന് ബില്‍ ഡെന്നീസ് അറിയിച്ചു. ചാപ്റ്ററില്‍ ഇപ്പോള്‍ 20 അംഗങ്ങളുണ്ട്. പ്രഫഷണല്‍ അനിമേറ്റര്‍മാരുടെ അന്താരാഷ്ട്ര സംഘടനയാണ് അസിഫ. 40 വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട സംഘടനയില്‍ 60 രാജ്യങ്ങളില്‍ നിന്നായി 35,000 അംഗങ്ങളുണ്ട്.












Click it and Unblock the Notifications