മണിച്ചന്റെ മാനേജരും സഹായികളും പിടിയില്‍
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ മാനേജര്‍ കെ.ബാലചന്ദ്രനെയും രണ്ട് സഹായികളെയും ഒക്ടോബര്‍ 28 ശനിയാഴ്ച പൊലീസ് കസ്റഡിയിലെടുത്തു.
വഴുതക്കാടുള്ള സ്റാര്‍ന്യൂസിന്റെ ഓഫീസിനു മുന്നില്‍വെച്ചാണ് ഇവരെ പൊലീസ് കസ്റഡിയിലെടുത്തത്.സ്റാര്‍ ന്യൂസിന് അഭിമുഖം നല്കിയ ശേഷം ബാലചന്ദ്രനും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും റോഡിലേക്കിറങ്ങുമ്പോഴാണ് മഫ്റ്റി വേഷത്തില്‍ ഒരു കാറില്‍ കാത്തുകിടക്കുകയായിരുന്ന പൊലീസ് ഇവരെ പിടികൂടിയത്.
പിന്നീട് പൊലീസ് ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.എന്നാല്‍ ബാലചന്ദ്രനെയും സഹായികളെയും കസ്റഡിയിലെടുത്തിട്ടില്ലെന്ന് ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ പറയുന്നു.പൊലീസ് അന്വേഷിച്ചുനടക്കുന്ന മണിച്ചനും സഹായികളും ടെലിവിഷനിലും മറ്റും പ്രത്യക്ഷപ്പെടുന്നത് പൊലീസിനെ നാണംകെടുത്തിയിരുന്നു.












Click it and Unblock the Notifications