വിഷമദ്യം : മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍
തിരുവനന്തപുരം : പാറശ്ശാല, നെയ്യാറ്റിന്‍കര, തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും വിഷമദ്യം കഴിച്ച മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ 29 ഞായറാഴ്ചയാണ് പാറശ്ശാല സ്വദേശി സത്യകുമാര്‍, നെയ്യാറ്റിന്‍കര നിന്നുള്ള ബാബു, തോന്നയ്ക്കല്‍ സ്വദേശി പ്രകാശ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
സത്യകുമാര്‍ വ്യാജമദ്യ വില്‍പ്പനക്കാരനാണ്. ഇവര്‍ മെതനോള്‍ കലര്‍ന്ന മദ്യം കഴിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് കരാക്കുഴി ചന്ദ്രന്‍ എന്നൊരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications