മണിച്ചന്റെ ഗോഡൗണുകളില്‍ റെയ്ഡ്
തിരുവനന്തപുരം : ഒളിവില്‍ കഴിയുന്ന മദ്യരാജാവ് ആറ്റിങ്ങല്‍ മണിച്ചന്റെ ആറ് ഗോഡൗണുകളില്‍ റെയ്ഡ് നടന്നു.
ഒക്ടോബര്‍ 29 ഞായറാഴ്ച കൊല്ലത്ത് നിന്നുള്ള പ്രത്യേക സ്ക്വാഡാണ് ചിറയിന്‍കീഴ് താലൂക്കിലെ ഗോഡൗണുകള്‍ റെയ്ഡ് ചെയ്തത്. വ്യാജ സ്പിരിറ്റും മദ്യവും വ്യാജ ലേബലുകളും പോളിത്തീന്‍ കവറുകളും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജമദ്യം നിറയ്ക്കാനുള്ള കവര്‍ നിര്‍മ്മാണ യൂണിറ്റും റെയ്ഡില്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്പിരിറ്റും മറ്റും കൂടുതല്‍ പരിശോധനയ്ക്കായി അയച്ചുകൊടുത്തിരിക്കുകയാണ്.
ഒക്ടോബര്‍ 28 ശനിയാഴ്ച പിടിയിലായ മണിച്ചന്റെ സഹായിയില്‍ നിന്നും കിട്ടിയ സൂചനയനുസരിച്ചാണ് റെയ്ഡ് നടന്നത്. പല ഗോഡൗണുകളും വാഹനങ്ങള്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത തുരുത്തുകളിലായിരുന്നു.
കൊല്ലത്തും കുണ്ടറയിലുമായി ഒക്ടോബര്‍ 29 ഞായറാഴ്ച നടന്ന റെയ്ഡില്‍ 2500 ലിറ്റര്‍ കോടയും 115 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ഊര്‍ജ്ജിതമായി റെയ്ഡ് നടക്കുന്നുണ്ട്.












Click it and Unblock the Notifications