ഹയറുന്നീസയെ അന്വേഷണത്തിന് വിട്ടു കൊടുത്തു
കൊല്ലം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി ഹയറുന്നീസയെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. ഇവരെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു കൊണ്ട് പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് വി.എസ്.ബിന്ദുകുമാരി ഒക്ടോബര്‍ 28 ശനിയാഴ്ച ഉത്തരവു പുറപ്പെടുവിച്ചു.
പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹയറുന്നീസയെ വിട്ടു കൊടുത്തത്. അന്വേഷണസംഘത്തിനു വേണ്ടി നര്‍കോട്ടിക് ആന്‍ഡ് ഇക്കണോമിക് ഒഫന്‍സസ് സെല്‍ ഡിവൈഎസ് പി കെ.കെ.ഷോജ്വ പ്രതിയെ ഏറ്റു വാങ്ങി.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഹയറുന്നീസയെ ശനിയാഴ്ച വൈകുന്നേരത്തോടെ കൊല്ലത്തേയ്ക്കു കൊണ്ടു പോയി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിലായിരിക്കും ഇനി അവരെ പാര്‍പ്പിക്കുക.












Click it and Unblock the Notifications