എന്‍സിപി- സമാജ്വാദി ലയനം നവംബര്‍ ഒന്നിന്
കൊച്ചി : സമാജ്വാദി പാര്‍ട്ടിയുടെ കേരള ഘടകവും എന്‍സിപിയും തമ്മിലുള്ളലയനസമ്മേളനം കേരളപ്പിറവി ദിനത്തില്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ട് പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ എറണാകുളം ടൗണ്‍ ഹാളില്‍ (എസ്. വരദരാജന്‍ ) നടക്കുന്ന ലയനസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സമാജ്വാദിപാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എം.ഹാരിസ്, വൈസ് പ്രസിഡന്റ് എസ്.സുവര്‍ണകുമാര്‍ എന്നിവര്‍ ഒക്ടോബര്‍ 29 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലയനസമ്മേളനത്തില്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. ടി.പി.പീതാംബരന്‍ മാസ്റര്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.സി.ഷണ്മുഖദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.












Click it and Unblock the Notifications