സ്വദേശി ജാഗരണ്‍ മഞ്ച് പാമോയിലിനെതിരെ
കൊച്ചി : കേരളത്തിലെ പാമോയില്‍ ബഹിഷ്കരണത്തിന് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് മഞ്ചിന്റെ ദേശീയ കണ്‍വീനര്‍ എസ്.ഗുരുമൂര്‍ത്തി അറിയിച്ചു.
വെളിച്ചെണ്ണ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ പാമോയിലിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്ന് മൂര്‍ത്തി നിര്‍ദേശിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായുള്ളനിര്‍ദ്ദേശങ്ങളുമായി ഒരു കരട് ഈ വര്‍ഷം ഒടുവില്‍ മഞ്ച് പുറത്തിറക്കുമെന്നും ഒക്ടോബര്‍ 29 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ മൂര്‍ത്തി പറഞ്ഞു.
തേങ്ങയുടെയും റബറിന്റെയും കുരുമുളകിന്റെയും കയറിന്റെയുമെല്ലാം വിലയിടിവ് സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ അടിയന്തിരമായി നടപടികളെടുക്കേണ്ടിയിരിക്കുന്നുവെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടു.
വിദേശ വസ്തുക്കള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ സ്വദേശി ജാഗരണ്‍ മഞ്ച് കര്‍മപരിപാടി തയ്യാറാക്കിക്കഴിഞ്ഞു. വിദേശ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് മഞ്ച് എതിരല്ല. എന്നാല്‍ രാജ്യത്തിന്റെ ധനം തെറ്റായ വഴിയിലേക്ക് പോകുന്നതിനെതിരെ മഞ്ച് പോരാടുമെന്ന് മൂര്‍ത്തി വ്യക്തമാക്കി.












Click it and Unblock the Notifications